എന്താണ് ACL (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്)?

ACL (Anterior Cruciate Ligament) എന്ന് അറിയപ്പെടുന്നത് മുട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ലിഗമെന്റുകളിൽ ഒന്നാണ്. മുട്ട് അസ്ഥികൾ തമ്മിലുള്ള ബന്ധം ഉറപ്പാക്കുകയും മുട്ടിന്റെ ചലനം നിയന്ത്രിക്കുകയുമാണ് ഇതിന്റെ പ്രധാന പ്രവർത്തനം. 

ACL എവിടെ സ്ഥിതിചെയ്യുന്നു?

മുട്ട് എന്നത് രണ്ട് പ്രധാന അസ്ഥികളിൽ (Bones) നിന്നാണ് നിർമ്മിച്ചിരിക്കുന്നത് അതായത്  മുകളിലെ Femur (തുടയെല്ല്), താഴെയുള്ള Tibia (മുട്ടിന് താഴെയുള്ള നീളമുള്ള അസ്ഥി) ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് ഈ രണ്ടു ബോണുകളും തമ്മിൽ, മുട്ടിന്റെ ഉള്ളിലെ മുൻഭാഗത്ത് (anterior part) ബന്ധിപ്പിക്കുന്ന ഒരു കരുത്തുറ്റ ലിഗമെന്റാണ് (ligament). ഇത് ഈ രണ്ട് ബോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

ACL-ന്റെ പ്രധാന പ്രവർത്തനങ്ങൾ:
  • മുട്ടിന് ഉറപ്പും സ്ഥിരതയും നൽകുക (Provide Stability): നമ്മൾ നടക്കുമ്പോൾ, ചാടുമ്പോൾ, തിരിയുമ്പോൾ, അല്ലെങ്കിൽ വ്യത്യസ്ത ദിശകളിലേക്ക്  മുട്ട് മാറുമ്പോൾ  മുട്ടിലേക്ക് ഒരു ബലം (forces) അനുഭവപ്പെടുന്നു. ഈ ബലങ്ങൾ മുട്ടിന്റെ അസ്ഥികളെ മുന്നോട്ട് തള്ളാനും തിരിയാനും ഇടയാക്കും. ACL ഈ ബലങ്ങളെ നിയന്ത്രിച്ച്, മുട്ട് അനാവശ്യമായി നീങ്ങാതിരിക്കാനും മുട്ടിന് തളരലോ അസ്ഥിരതയോ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു.
  • നിൽക്കുമ്പോൾ, നടക്കുമ്പോൾ, മുട്ട് ചിലപ്പോൾ മുൻവശത്തേക്ക് (മുമ്പോട്ട്) തെന്നി  നീങ്ങാൻ സാധ്യതയുണ്ട്. ACL  ഈ അനാവശ്യമായ മുന്നോട്ട് നീങ്ങൽ തടയുന്നുണ്ട്.  ഇതുകൊണ്ടാണ് മുട്ട് ഉറപ്പോടെ നിൽക്കാനും ശരിയായി ചലിക്കാനും കഴിയുന്നത്.
  • മുട്ടിന്റെ തിരിയൽ (Rotatory) നിയന്ത്രിക്കുക: മുട്ട് വലത്തോ ഇടത്തോ തിരിയുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ ACL നിയന്ത്രിച്ച് മുട്ട് സുരക്ഷിതമായി പ്രവർത്തിക്കാൻ സഹായിക്കുന്നു
ACLന്റെ പ്രാധാന്യം:

നമ്മുടെ ദൈനന്ദിന ജീവിത പ്രവർത്തനങ്ങൾ ആയ നടക്കുക, ഓടുക, കയറ്റം കയറുക , സ്റ്റെപ് കയറുക, കായിക പ്രവർത്തനങ്ങൾ (ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ തുടങ്ങിയവ) എന്നിവ ചെയ്യുമ്പോൾ മുട്ടിലേക്ക് ഒരു ഫോഴ്സ് അനുഭവപ്പെടുന്നു. എന്നാൽ എപ്പോഴെങ്കിലും ഈ ഫോഴ്സ് കൂടുതലായി വരുകയാണെങ്കിൽ ആ ഫോഴ്‌സിനെ പ്രതിരോധിക്കാൻ വേണ്ടിയാണു ACL (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്) പ്രവർത്തിക്കുന്നത്.

എങ്ങനെ ആണ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്ന് (ACL) പരിക്ക്സംഭവിക്കുന്നത്? 

ACL (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്) മുട്ടിലെ ഒരു പ്രധാനപ്പെട്ട ഒരു ലിഗമെന്റാണ്. ഇത് മുട്ടിന്റെ സ്ഥിരതയും, ചലന നിയന്ത്രണവും ഉറപ്പാക്കുന്നു. 

ACL പരിക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ:
  1. വളരെയധികം ബലം (Force) മുട്ടിലേക്ക് വരുമ്പോൾ: ACL-ന്‍റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് മുട്ടിലേക്ക് അനാവശ്യമായി വരുന്ന ഫോഴ്സിൽ നിന്ന് മുട്ടിനെ സംരക്ഷിക്കുക എന്നതാണ്. എന്നാൽ, ചിലപ്പോൾ മുട്ടിൽ ഉണ്ടാകുന്ന ഫോഴ്‌സ് ഇതിൽ നിന്നും കൂടുതലായാൽ ACLന്  പരിക്ക് പറ്റാനും പൂർണ്ണമായും കീറുകയോ ചെയ്യാനും  സാധ്യത ഉണ്ട്.
  1. Valgus ഫോഴ്‌സ് + Rotatory ഫോഴ്‌സ്: ACL പരിക്കിന് സാധാരണയായി മുഖ്യ കാരണം രണ്ട് വ്യത്യസ്ത ബലങ്ങൾ ഒരുമിച്ചാണ് മുട്ടിൽ പ്രവർത്തിക്കുന്നത്: ഒന്ന് Valgus Force: മുട്ട് പുറത്തേക്കു തള്ളുന്ന ബലം. രണ്ട് Rotatory Force: മുട്ട് തിരിയുന്ന ബലം ഈ രണ്ടു ബലങ്ങളും ഒരുമിച്ച് മുട്ടിൽ ഏർപ്പെടുമ്പോൾ ACL ലിഗമെന്റ്‌ക്ക് വലിയ മുറിവ് വരാം.
  1. കായിക പ്രവർത്തനങ്ങൾ: ബാസ്‌കറ്റ്‌ബോൾ, ഫുട്ബോൾ, റണ്ണിംഗ്, വോളിബോൾ തുടങ്ങിയ കായികപ്രവർത്തനങ്ങളിൽ പെട്ടന്നുണ്ടാവുന്ന ദിശ മാറ്റങ്ങൾ ACL പരിക്കുകൾക്ക് ഒരു കാരണം ആണ്. അതുപോലെ തന്നെ ശരിയായ രീതിൽ ഉള്ള ഷൂസ് ധരിക്കണ്ട് ഇരിക്കുക, ടർഫ് ശരിയായ രീതിയിൽ പരിപാലിക്കാതിരിക്കുക തുടങ്ങിയവ കായിക താരങ്ങൾക്ക്‌ ACL പരിക്കുകൾക്ക് സാധ്യത ഉണ്ട്. 
  2. കായികമേഖലയിൽ അല്ലാത്തവർക്കും ACL പരിക്ക് വരാൻ സാധ്യതയുണ്ട്. ഉദാഹരണങ്ങൾ: റോഡ് അപകടം, ഉയരത്തിൽ നിന്ന് ഉള്ള വീഴ്ച തുടങ്ങിയവയും ACL പരിക്കുകൾക്ക് കാരണം ആവാം 
  3. മുട്ടിലേക്കുള്ള അമിതമായ ഫോഴ്‌സ് മാത്രം അല്ല, മറ്റു ഘടകങ്ങളും ഇതിന് കാരണം ആവാം: മുട്ടിനുള്ളിൽ പ്രവർത്തിക്കുന്ന മസിലുകൾ, മറ്റ് ലിഗമെന്റുകൾ, ജോയിന്റ് എന്നിവയുടെ ഘടനകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, മുട്ടിൽ അപ്രതീക്ഷിതമായി അധിക ബലം വരാൻ ഇടയാകും. ഇതും ACL പരിക്ക് വരാനുള്ള സാധ്യത കൂട്ടുന്നു.

ലിഗമെന്റ് ടിയർ വിഭാഗങ്ങൾ (Ligament Tear Categories) 

ACL (Anterior Cruciate Ligament) എന്നത് നമ്മുടെ മുട്ടിന്റെ പ്രധാന ലിഗമെന്റുകളിൽ ഒന്നാണ്. ഇത് കാലിലെ മുകളിലെ അസ്ഥിയായ Femur (തുടെല്ല്) നെ, താഴെയുള്ള അസ്ഥിയായ Tibia (മുട്ടിന് താഴെയുള്ള നീളമുള്ള അസ്ഥി) യുമായി ബന്ധിപ്പിക്കുന്നു. ഇത് മുട്ടിന് സ്ഥിരതയും ചലനവും നൽകുന്ന ഒരു പ്രധാന ഘടകമാണ്. ACL-ന്റെ പ്രധാന ജോലി,  മുട്ടിന്റെ മുന്നോട്ടുള്ള ചലനം നിയന്ത്രിക്കുന്നതും മുട്ടിന് സ്ഥിരത (stability) നൽകുന്നതുമാണ്. ACL ടിയർ (Ligament Tear) ഉണ്ടായാൽ, അത് എത്ര തീവ്രമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ഇത് മൂന്നു തരം ഗ്രേഡുകളായി (Grades) തരംതിരിക്കപ്പെടുന്നു:

  1. ഗ്രേഡ് 1 (Grade I )
  2. ഗ്രേഡ് 2 (Grade II )
  3. ഗ്രേഡ് 3  (Grade III)
ACL ഗ്രേഡ് 1 സ്പ്രെയിൻ  (Grade I )

ഗ്രേഡ് I ടിയറുകൾ പലപ്പോഴും കായികതാരങ്ങളിൽ കാണപ്പെടുന്നു. ഗ്രേഡ്’ വൺ  എന്നത് ഒരു ചെറിയ സ്പ്രെയിൻ (Sprain) ആണെന്ന് പറയാം. ഇവിടെ ligament പൂർണ്ണമായും കീറുകയില്ല, പക്ഷേ അതിൽ ഒരു ചെറിയ മൈക്രോ സ്പ്രെയിൻ ഉണ്ടായേക്കാം. ഗ്രേഡ്’ വൺ  സ്പ്രെയിൻ ആണെങ്കിൽ മുട്ടിന് സ്ഥിരത (stability) ഉണ്ടാകും. എന്നാൽ മുട്ട് ചലിപ്പിക്കുമ്പോൾ ചെറിയ വേദന തോന്നാം.അതുപോലെ വീക്കം ചെറിയ തോതിൽ ഉണ്ടാവാനും സാധ്യത ഉണ്ട്.
ഈ പരിക്ക് സാധാരണയായി വിശ്രമം, ഐസ് (തണുത്ത പാക്ക് ഉപയോഗം), സ്പോർട്സ് ബ്രേസ്, കൂടാതെ ഫിസിയോതെറാപ്പി എന്നിവയിലൂടെ മാറും. ഇത് ഗുരുതരമായ പരിക്ക് അല്ലാത്തതിനാൽ ശസ്ത്രക്രിയ ആവശ്യമില്ല.

ACL ഗ്രേഡ് 2 ടിയർ (ഭാഗിക കീറൽ / Partial Tear)

ACL ഗ്രേഡ് 2 ടിയർ എന്നത് Ligament-ന്റെ പകുതി കീറിയ അവസ്ഥയാണ്. ഇത് ഒരു മധ്യപരിധിയിലുള്ള പരിക്ക് ആയി കണക്കാക്കാം.  ഗ്രേഡ് 2 ആണെങ്കിൽ മുട്ട് സ്ഥിരത കുറവായിരിക്കും.അതുപോലെ തന്നെ വേദനയും വീക്കവും കൂടുതൽ തോന്നും. നടക്കുമ്പോൾ അല്ലെങ്കിൽ ചാടുമ്പോൾ മുട്ട് തളരുന്നതുപോലെള്ള തോന്നൽ ഉണ്ടാകാം. ചിലർക്ക് ഫിസിയോതെറാപ്പി, ബ്രേസ് (Knee Brace), വിശ്രമം മുതലായ conservative management കൊണ്ടുതന്നെ ഇത് ശരിയാകും. എന്നാൽ ചിലരിൽ പ്രത്യേകിച്ച് കായികതാരങ്ങൾക്ക് സർജറി തന്നെ വേണ്ടി വരും. 

Grade III ACL Tear (ഗ്രേഡ് 3 – പൂർണ്ണ കീറൽ / Complete Tear)

ഗ്രേഡ്  III എന്നത് ഏറ്റവും ഗുരുതരമായ ടിയറാണ്. ലിഗമെന്റ് പൂർണ്ണമായും കീറിപ്പോയ അവസ്ഥയാണ് ഇത്. മുട്ട് വളരെയധികം അസ്ഥിരമായിരിക്കും.വേദനയും വീക്കവും  വളരെ കൂടുതലായിരിക്കും.കാൽ നിലത്ത് വെച്ചാൽ തന്നെ മുട്ട് തളർന്നുപോകുന്നതുപോലെ തോന്നും. നടക്കാനും, നിൽക്കാനും, വയ്യാത്ത അവസ്ഥയിലേക്ക് പോകും.  ഈ ഗ്രേഡ് ടിയറിന് സാധാരണയായി ശസ്ത്രക്രിയ (ACL reconstruction surgery) ആവശ്യമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം റീഹാബിലിറ്റേഷൻ, ഫിസിയോതെറാപ്പി എന്നിവ പാലിക്കേണ്ടതുണ്ട്. പൂർണ്ണമായി മുട്ടുകളുടെ  പ്രവർത്തനം വീണ്ടെടുക്കാൻ മാസങ്ങൾ വരെ സമയമെടുക്കാം.

ACL പരിക്ക് (Injury)യുടെ പ്രധാന ലക്ഷണങ്ങൾ:
  • കാൽമുട്ടിൽ ഉച്ചത്തിലുള്ള ഒരു പൊട്ടൽ ശബ്ദം (‘pop’ sound) കേൾക്കുന്നുണ്ടാകാം. ഇത് ലിഗമെന്റ് പൂർണ്ണമായും കീറുന്നതിന്‍റെ ലക്ഷണമായിരിക്കും.
  • തീവ്രമായ വേദന അനുഭവപ്പെടും. ചിലർക്ക് വേദന കാരണം നടക്കാനും കഴിയില്ല.
  • നടക്കുമ്പോൾ മുട്ട് ‘slip’ ചെയ്യുന്നത് പോലെ തോന്നും. ചിലപ്പോൾ മുട്ട് വച്ചുനിൽക്കാൻ പോലും കഴിയാതെ പോകാം. ഇതു വേദനയും വീക്കവും കൊണ്ടാണ്.
  • ACL പരിക്ക് ഉണ്ടെങ്കിൽ, കാൽ നിലത്ത് വെച്ചാൽ മുട്ട് തളർന്നുപോകുന്നുവെന്ന തോന്നൽ ഉണ്ടാകും. അതായത്, കാലിൽ ശരീരഭാരം മുഴുവൻ വയ്ക്കാൻ കഴിയില്ല.
  • ACL പരിക്ക് സംഭവിച്ചാൽ, ഉടൻതന്നെ അല്ലെങ്കിൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ
  • മുട്ട് വീക്കം ഉണ്ടാവും.
ACL പരിക്ക് സുഖപ്പെടുത്താൻ ഫിസിയോതെറാപ്പി എത്രത്തോളം സഹായകമാണ്?

ACL പരിക്ക് പറ്റിയാൽ  ശരിയായ സമയത്ത് ശരിയായ ചികിത്സ തെരഞ്ഞെടുക്കുന്നത് അത്യന്തം നിർണായകമാണ്. മിക്കവാറും കേസുകളിൽ ശസ്ത്രക്രിയ മാത്രമല്ലാതെ  ഫിസിയോതെറാപ്പിയിലൂടെയും  വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ  കഴിയും. വേദന കുറയ്ക്കുക, വീക്കം കുറക്കുക, മുട്ടിന്റെ സ്ഥിരതയും പ്രവർത്തന ശേഷിയും വീണ്ടെടുക്കുക എന്നിവയ്ക്ക് ഫിസിയോതെറാപ്പി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട് . പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകൾ നൽകുന്ന വ്യക്തിഗത പരിചരണവും മികച്ച റീഹാബിലിറ്റേഷൻ പ്ലാനുകളും മൂലം നിങ്ങൾക്ക്  വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ കഴിയും. ശസ്ത്രക്രിയയ്ക്കുമുമ്പും ശേഷവും ഫിസിയോതെറാപ്പി വളരെ സഹായകരമാണ്. 

physiotherapist in Kochi
About Author

Consectetur sollicitudin cubilia facilisis lobortis lacus a ac phasellus. Mus pulvinar enim suspendisse pharetra id commodo platea nunc aliquet.

Leave a Reply

Your email address will not be published. Required fields are marked *